
ലണ്ടന്‍- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയാകാന്‍ ഒരുങ്ങുകയാണ് ബക്കിംഗ്ഹാംഷെയറിലെ ഒരു 33കാരി. ബക്കിംഗ്ഹാംഷെയര്‍ സ്വദേശിനിയായ കെറി കോള്‍സാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. കെറിയുടെ പതിനാലുകാരിയായ മകള്‍ ഹോളി അമ്മയാകാന്‍ പോകുകയാണെന്നാണ്. യുവതി 16-ാം വയസിലാണ് ഹോളിക്ക് ജന്മം നല്‍കിയത്. തന്റെ മകള്‍ ഗര്‍ഭിണിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ വളരെ സങ്കടത്തോടെയാണ് വിവരം പറഞ്ഞതെന്നും അപ്പോള്‍ ഭയം തോന്നിയിരുന്നുവെന്നും കെറി കൂട്ടിച്ചേര്‍ത്തു. മകളുടെ കുഞ്ഞിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കെറി. ബക്കിംഗ്ഹാംഷെയറിലെ ഒരു വീട്ടില്‍ ആയയായി ജോലി ചെയ്യുകയാണ് ഇവര്‍. മറുവശത്ത് അമ്മയാകാന്‍ തയ്യാറെടുക്കുന്ന ഹോളി അമ്മ തനിക്കൊരു മാതൃകയാണെന്നും നല്ലൊരു രക്ഷിതാവാണെന്നും പറയുന്നു. അമ്മയെ പിന്തുടരുകയും തന്റെ അമ്മ വളരെ ചെറുപ്പമാണെന്നും അതിനാല്‍ അമ്മയുടെ ഉപദേശങ്ങള്‍ സൗകര്യപ്രദമാണെന്നും ഹോളി പറയുന്നു. കെറിയുടെ രണ്ടാമത്തെ മകളായ ഹോളി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
