
ന്യൂഡൽഹി > എൻഎസ്എപി പെൻഷൻ പ്രകാരം മുതിർന്ന പൗരന്മാർക്ക് നൽകുന്ന പെൻഷൻ തുക വർധിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്ത് വർഷക്കാലമായി ഇതേ തുകയാണ്. ഇതിൽ വർധനവ് ഉണ്ടാകണം.
സാമൂഹ്യ സുരക്ഷിതത്വം എല്ലാവരുടെയും മനുഷ്യാവകാശമാണ്, രാജ്യം പൗരന്മാർക്ക് അടിസ്ഥാന സാമൂഹ്യ സംരക്ഷണം ഉറപ്പാക്കേണ്ടതുമാണ്, പ്രത്യേകിച്ച് മഹാമാരികളുടെ ഈ പ്രതിസന്ധിക്കാലത്ത്. അർഹരായ മുതിർന്ന പൗരന്മാർക്കെല്ലാം പെൻഷൻ ഉറപ്പ് വരുത്തണമെന്നും ജോൺ ബ്രിട്ടാസ് സഭയിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]