
തിരുവനന്തപുരം– കേരളത്തില്‍ സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ആണവ നിലയം വേണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര് കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി കൃഷ്ണന്‍കുട്ടി ഈ ആവശ്യം മുന്നോട്ടു വെച്ചത്.
ഇതടക്കം നിരവധി ആവശ്യങ്ങള്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പവര്‍ പ്രോജക്റ്റുകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുക, പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നല്‍കുക, നബാര്‍ഡില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്‍കുക.
2018 ലെ ആര്.ഡി.എസ്. സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ബദല്‍ മാര്‍ഗരേഖ അംഗീകരിക്കുക, പുതിയതായി സ്ഥാപിക്കുന്ന ഇ.വി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അഡിഷണല്‍ ഇന്‍ഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് വഹിക്കുക, അംഗന് ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുത ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
