
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് സങ്കൽപ് പത്ര് പുറത്തിറക്കിയത്. 5 വർഷം കൊണ്ട് 2.5 ലക്ഷം തൊഴിലവസരങ്ങൾ, ഗോതമ്പ് കർഷകർക്ക് ബോണസ് തുടങ്ങിയവയാണ് പ്രധാന വാഗ്ധാനങ്ങൾ.
ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും, എയിംസ് പോലെയുള്ള ആശുപത്രികൾ സംസ്ഥാനത്ത് നിർമിക്കും, സ്ത്രീ സുരക്ഷയ്ക്ക് ആൻ്റി റോമിയോ സ്ക്വാഡുകൾ നിയമിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. രാജസ്ഥാൻ്റെ വികസനത്തിലേക്കുള്ള മാർഗ്ഗ രേഖയാണ് ഇതെന്ന് ജെപി നദ്ദ പറഞ്ഞു.
Story Highlights: sankalp patra rajasthan bjp
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]