പാലക്കാട് കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകൻ അനൂപിൻ്റെ(27) അടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യശോദയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ ഇന്നലെ ഉച്ചയ്ക്കു 12 നാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് ഇരുവരെയും മർദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന് അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മാതാപിതാക്കളെ പതിവായി അനൂപ് മർദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.
Story Highlights: police arrest son on the death of mother in palakkad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]