
തിരുവനന്തപുരം: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. സമരത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. പലയിടത്തും സാധാരണക്കാരായ ആളുകളെയാണ് സമരാനൂകൂലികള്‍ അക്രമിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവ പാവപ്പെട്ട തൊഴിലാളികളെ അക്രമിച്ച സംഭവങ്ങളും അരങ്ങേറിയിരുന്നു. എന്നാല്‍ ഇതെ സമരാനുകൂലികള്‍ തിരുവനന്തപുരം ലുലുമാളിന് മുന്പിലെത്തിയപ്പോള് കളി മാറി.
അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സമരക്കാര്‍ സ്വീകരിച്ചതോടെ ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നില്‍ക്കേണ്ടി വന്നു. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ ലുലു മാളിന് മുന്പില് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്.
അകത്തു കയറാനാവാതെ കൂടിനില്ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജോലിക്ക് വരണമെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടിയതായാണ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സാധാരക്കാരുടെ നിത്യ ജീവിതത്തില്‍ സമരക്കാര്‍ കടന്ന് കയറിയിട്ടും ലുലുമാള്‍ പോലെയുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് ശ്രമിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ പോലും പലയിടത്തും അടഞ്ഞ് കിടക്കുകയാണ്. ഇന്ധനം തീര്‍ന്നതോടെ നട്ടം തിരിയുകയാണ് പലരും. എന്നാല്‍ കഴിഞ്ഞ ദിവസവും ലുലുമാള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]