
ബാന്ദ്രയെത്തിയിട്ടും ഗരുഡൻ കുതിപ്പ് തുടരുന്നു. സുരേഷ് ഗോപി നായകനായി വേഷമിട്ട
ചിത്രത്തില്‍ ബിജു മേനോനും എത്തിയപ്പോള്‍ രണ്ടാം ആഴ്ചയിലും മികച്ച പ്രതികരണം നേടാൻ ഗരുഡനാകുന്നുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് ഗരുഡൻ നേടുകയാണ്.
ഇന്ത്യയില്‍ നിന്ന് മാത്രം 13.25 കോടി രൂപയാണ് ഗരുഡൻ നേടിയിരിക്കുന്നതെന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ബാന്ദ്ര സുരേഷ് ഗോപി ചിത്രത്തിന് വെല്ലുവിളിയായിട്ടില്ല എന്നാണ്. കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
സുരേഷ് ഗോപിയുടെ ഗരുഡൻ 10 ദിവസത്തില്‍ നേടിയതിന്റെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. വമ്പൻ വിജയമായ കണ്ണൂര്‍ സ്ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്.
ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളര് ഡിക്സൻ പെടുത്താസ്.
ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.
Read More: ഒന്നാമത് നയൻതാരയോ, തൃഷയോ?, സര്‍പ്രൈസോ? താരങ്ങളുടെ പട്ടിക പുറത്ത്, 10 പേരില്‍ ഇവര്‍ മുൻനിരയില്‍ Last Updated Nov 14, 2023, 9:03 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]