
ഇസ്ലാമാബാദ്:പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയംഅവതരിപ്പിച്ചത്. 16 എംഎൻഎമാർ പ്രമേയത്തെ പിന്തുണച്ചതോടെ സ്പീക്കർ പ്രമേയം അംഗീകരിച്ചു. അവിശ്വാസ പ്രമേയം പാസാക്കാൻ സഭയ്ക്ക് ഏഴ് ദിവസമുണ്ട്. പ്രമേയത്തിന്മേലുള്ള ചർച്ച നടക്കുന്നതിനിടെ സഭ 31 വരെ നിർത്തിവച്ചു. മൂന്ന് ദിവസമാണ് ചർച്ചയ്ക്ക് സമയം നൽകിയിരിക്കുന്നത്.
അതേസമയം അവിശ്വാസത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ നാലിന് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാവി തീരുമാനിക്കുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം ഒന്നിക്കുന്നതിനിടെയാണ് അവിശ്വാസം കൊണ്ടുവന്നത്.പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്കെതിരെ മാർച്ച് 8 ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 342 അംഗ ദേശീയ അസംബ്ലിയിൽ പിടിഐക്ക് 155 അംഗങ്ങൾ മാത്രമുള്ളതിനാൽ, സർക്കാരിന്റെ നിലനിൽപ്പ് സഖ്യകക്ഷികളായ MQM-P (7 സീറ്റുകൾ), BAP (5 സീറ്റുകൾ), PML(Q) (5 സീറ്റുകൾ), GDA ( 3 സീറ്റുകൾ), എഎംഎൽ (1 സീറ്റ്), ജെഡബ്ല്യുപി (1 സീറ്റ്), 2 സ്വതന്ത്രർ എന്നിവരെ ആശ്രയിച്ചാണ്.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ, പ്രതിപക്ഷത്തിന് 342 വോട്ടുകളിൽ 172 എങ്കിലും നേടണം. സഖ്യകക്ഷികൾ ഇതിനകം സംയുക്ത പ്രതിപക്ഷത്തേക്ക് നീങ്ങുകയാണ്. പ്രമേയത്തിൽ പി.ടി.ഐ സർക്കാരിനെതിരെ വോട്ട് ചെയ്യുന്നതിനായി പി.എം.എൽ (എൻ) നും ഇമ്രാൻ ഖാൻ സഖ്യകക്ഷിയായ പി.എം.എൽ (ക്യു) നും ഇടയിൽ മാർച്ച് 26 ന് ചർച്ചകൾ നടന്നു.
സഖ്യകക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാൻ, ഇമ്രാൻ ഖാൻ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം പിഎംഎൽ(ക്യു) ന്റെ പർവേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. ഇമ്രാന്റെ പാർട്ടിയായ പിടിഐ അംഗം പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറിനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. 13 പി.ടി.ഐ പാർലമെന്റംഗങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷിയിലെ മറ്റ് 14 എം.എൻ.എകളെങ്കിലും മുൻ ക്രിക്കറ്റ് താരമാ ഇമ്രാനെതിരെ വോട്ടുചെയ്യാൻ സാധ്യതയുണ്ട്. അതേസമയം, തന്റെ സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിൽ, ഇമ്രാൻ ഖാൻ ഞായറാഴ്ച ഇസ്ലാമാബാദിൽവലിയ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തു. അവിടെ പ്രതിപക്ഷം തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചു.
The post പാകിസ്താൻ അസംബ്ലി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം 3 ദിവസം ചർച്ച ചെയ്യും, വോട്ടെടുപ്പ് ഏപ്രിൽ 4ന് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]