ട്രോളുകള്‍ക്കും നിശിതമായ വിമര്‍ശനങ്ങള്‍ക്കുമിടയിലാണ് ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്തിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ വര്‍ഷമായിരുന്നു. രാമനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 700 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 450 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്സിന്റെ നിലവാരക്കുറവുമാണ് സിനിമയെ ശക്തമായി ബാധിച്ചത്.
ഒട്ടേറെ സംഘടനകളാണ് ചിത്രത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത്. മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. സെന്‍സര്‍ബോര്‍ഡ് ‘മഹാഭാരത’ത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്ള വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആദിപുരുഷിന്റെ കാര്യത്തില്‍ തനിക്ക് 100 ശതമാനം തെറ്റ് സംഭവിച്ചുമെന്ന് പറയുകയാണ് മനോജ് ശുക്ല. ആജ് തക്കിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നിരുന്നാലും അതൊരിക്കലും മനപൂര്‍വ്വം ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു സംശയവുമില്ല. എന്റെ എഴുത്ത് ഗംഭീരമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുന്ന വ്യക്തിയല്ല ഞാന്‍. അതൊരു 100 ശതമാനം തെറ്റായിരുന്നു, അതെ ഞാന്‍ ഒരു വലിയ തെറ്റ് ചയ്തു. പക്ഷേ അതൊന്നും മനപൂര്‍വ്വമായിരുന്നില്ല. സനാതന ധര്‍മ്മത്തെയോ മതത്തെയോ ഭഗവാന് ശ്രീരാമനെയോ മോശമാക്കി കാണിക്കാന്‍ വേണ്ടിയോ ചെയ്തതല്ല. ഒരു മതത്തെ മനപൂര്‍വ്വം മോശമാക്കി കാണിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ആദിപുരുഷില്‍ നിന്ന് ഞാന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു. ഇനി മുന്നോട്ടുള്ള യാത്രയില്‍ ഏറെ ശ്രദ്ധിക്കും.
ആളുകള്‍ വളരെ ദേഷ്യത്തോടെ നില്ക്കുമ്പോള് ഞാന്‍ വിശദീകരണം നല്കാന് ശ്രമിക്കരുതായിരുന്നു. അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.ഇന്നെനിക്ക് സംഭവിച്ച തെറ്റ് മനസ്സിലാകുന്നു- മനോജ് ശുക്ല കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]