

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം ; പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വളന്റിയർമാരെ നിയോഗിക്കുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വളന്റിയർമാരെ നിയോഗിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വളന്റിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്കൂൾ, കോളജ് വിദ്യാർഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും.
cybercrime.gov.in എന്ന നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ മുഖേനയാണ് സൈബർ വളന്റിയർ നിയമനത്തിന് അപേക്ഷിക്കേണ്ടത്. സൈബർ അവയർനെസ് െപ്രാമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 25.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. അതേസമയം സൈബർ വളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]