
അഭിമന്യു മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രമാണ്. സംവിധാനം നിര്‍വഹിച്ചത് പ്രിയദര്ശനമായിരുന്നു. കൈതപ്രം പാടിയ പാട്ടുകളും ഹിറ്റായിരുന്നു. മോഹൻലാലിനോട് പ്രണയം തോന്നാൻ അഭിമന്യു സിനിമയും ഒരു കാരണമാണ് എന്ന് ഗാന രചയിതാവ് കൈതപ്രം ദാമോദരൻ സഫാരി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
കൈതപ്രത്തിന്റെ വാക്കുകള്‍
അഭിമന്യുവില്‍ പ്രധാനമായുമുള്ള മൂന്ന് പാട്ടുകളെ കുറിച്ച് സംസാരിക്കവേയാണ് കൈതപ്രം നായകനായ മോഹൻലാലിനോട് തോന്നിയ ആരാധനയും വെളിപ്പെടുത്തിയത്. ഒന്ന് കണ്ട് ഞാൻ മിഴികളില്‍. രണ്ടാമത്തേത് ഗണപതി പപ്പാ മോറിയ. രാമായണക്കാറ്റ് മൂന്നാമത്തേതും. മൂന്ന് ഗാനങ്ങളും വൻ ഹിറ്റായിരുന്നു. മോഹൻലാലിന്റെ മനോഹരമായ ഒരു സിനിമയാണ്. മനോഹരമായി പ്രിയൻ ചിത്രീകരിച്ചിട്ടുമുണ്ട്. അതിമനോഹരമായി ലാലും ഗീതയും അഭിനയിച്ചിട്ടുണ്ട്. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണതില്‍. ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല. ഞാനങ്ങനെ ലാലിന്റെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു ഒരു കാരണമാണെന്നും പറയുകയാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ഗാന രചയിതാവായ കൈതപ്രം ദാമോദരൻ.
അഭിമന്യു 1991ലാണ് പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. മോഹൻലാല്‍ ഹരികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയത്. ടി ദാമോദരൻ മോഹൻലാലിന്റെ അഭിമന്യുവിനായി തിരക്കഥ എഴുതിയപ്പോള്‍ ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹൻലാലിന് ലഭിച്ചിരുന്നു. വിബികെ മേനോനായിരുന്നു മോഹൻലാല്‍ നായകനായ ചിത്രം നിര്‍മിച്ചത്. ഗീതയ്ക്കും മോഹൻലാലിനും ശങ്കറിനും പുറമേ ചിത്രത്തില്‍ ജഗദീഷ്, കൊച്ചിൻ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹണം ജീവ നിര്വഹിച്ചപ്പോള് സംഗീത സംവിധാനം രവീന്ദ്രനായിരുന്നു.
Last Updated Nov 13, 2023, 9:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]