
ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാരിന് വീഴ്ചയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെറ്റായ വഴിയിൽ വ്യാഖ്യാനിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു.
നെൽ വില നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.(CIBIL SCORE is Central Government Policy- E P Jayarajan) സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയം. നെല്ല് സംഭരിക്കുന്നത് കേന്ദ്ര ഫുഡ് കോർപ്പറേഷൻ.
പിആർഎസ് വായ്പ കൃത്യമായി അടയ്ക്കുന്നുണ്ട്. കർഷകരെ സഹായിക്കാനാണ് പിആർഎസ് ലോൺ.
സമരം നടത്തേണ്ടത് കേന്ദ്രസർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും മുന്നിലാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. Read Also: CPIM ക്ഷണിച്ചാൽ അങ്ങനെയങ്ങ് പോകാൻ കഴിയില്ലല്ലോ, തന്റെ വിശദീകരണം കോൺഗ്രസ് പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ; ആര്യാടൻ ഷൗക്കത്ത് അതേസമയം കർഷകൻ കെ ജി പ്രസാദിന്റെ മരണം സംഭവിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
വിശദ പരിശോധനക്കായി സാമ്പിളുകൾ രാസപരിശോധനക്ക് അയക്കും. പ്രസാദിന്റെ സാമ്പത്തിക വിവരങ്ങൾ അടക്കം വിവരിച്ച് ആലപ്പുഴ ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിരങ്ങളാണ് പുറത്ത് വന്നത്. കേസന്വേഷിക്കുന്ന അമ്പലപ്പുഴ പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പ്രസാദിന്റെ മരണം വിഷം ഉള്ളിൽ ചെന്നത് മൂലമാണെന്ന് സ്ഥിരീകരിക്കുന്നു.
സാമ്പിളുകളുടെ വിശദ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാവും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. കെ ജി പ്രസാദും കിസാൻ സംഘ് നേതാവ് ശിവരാജനും തമ്മിലുള്ള ഫോൺ സംഭാഷണവും പ്രസാദിന്റേതെന്ന് കരുതുന്ന അത്മഹത്യാ കുറിപ്പും പൊലീസ് ഫോറൻസിക് പരിശോധനക്ക് അയക്കും.
Story Highlights: CIBIL SCORE is Central Government Policy- E P Jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]