
ദില്ലി : ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തിൽ 16 മരണം. യമുനാനഗറിലേയും അംബാലയിലേയും ഗ്രാമങ്ങളിലാണ് മദ്യം കഴിച്ചതിനു പിന്നാലെ ആളുകൾ മരിച്ചത്.
സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരിലേറെയും കൂലിപണിക്കാരും കർഷകരുമാണ്.
യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും. തൊട്ടടുത്ത അംബാലയിൽ നിന്നാണ് വ്യാജമദ്യമെത്തിയത്.
ജീവൻ നഷ്ടമായവരിൽ അനധികൃത മദ്യ നിർമ്മാണശാലയിലെ തൊഴിലാളികളുമുണ്ട്. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മാർട്ടിന്റെ വാഹനത്തിൽ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ആദ്യ മരണം. കാഴ്ച്ച മങ്ങിയും ഛർദിലുമായി കൂടുതൽ പേർ ചികിത്സ തേടിയതോടെ പോലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച്ച മരണ സംഖ്യ കുതിച്ചുയർന്നു. അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചു.
ധനൌരയിലെ മദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസ് വ്യാജ മദ്യം നിർമ്മിക്കാനായി എത്തിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
ഒളിവിലുളളവർക്കായി പോലീസ് അന്വേഷണം ഉൌർജ്ജിതമാക്കി. പ്രതികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
പെരുമ്പാവൂരിലെ 10 ദിവസം പ്രായമുള്ള കുഞ്ഞിനെ ഒഴിവാക്കാൻ കൊന്നുകളഞ്ഞത് മാതാപിതാക്കൾ, കൊടുംക്രൂരത Last Updated Nov 11, 2023, 7:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]