
ശ്രീനഗർ ; തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ശക്തമായ തെരച്ചിൽ നടത്തി എൻഐഎ. ശ്രീനഗറിലെ സൊൻവർ ബാഗിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്.
ചില സന്നദ്ധ സംഘടനകളും, ട്രസ്റ്റുകളും തീവ്രവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നുന്ന ചിലരുടെ വീടുകളിലായിരുന്നു തെരച്ചിൽ. ഇവിടെ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ നിരവധി രേഖകളും ബാങ്കിലൂടെ പണമയച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
The post തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്മീരിൽ വ്യാപക തെരച്ചിൽ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]