
വാഷിംഗ്ടൺ:ഐഫോൺ 13 പ്രോയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇതോടെ ഈ നിറത്തിലുള്ള ഐഫോൺ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോൺ 13ന്റെ വില 50,900 ത്തിലും എത്തി. ആപ്പിൾ ഐസ്റ്റോറിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്.
ഐഫോൺ 13 പ്രോയുടെ 128 ജിബി, 256 ജിബി, 512ജിബി എന്നീ വേരിയന്റുകൾക്കെല്ലാം ഓഫർ ബാധകമാണ്. 256 ജിബി വേരിയന്റിന്റെ യഥാർത്ഥ വില 1,06,900 രൂപയും, 512 ജിബി വേരിയന്റിന്റെ വില 1,26,900 രൂപയുമാണ്.
ഐസിഐസിഐ, എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തുമ്പോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോൺ XR 64 ജിബി എക്സചേഞ്ച് ചെയ്യുമ്പോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേർത്താണ് 23,000 രൂപയുടെവിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
The post പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]