ഹെല്‍ത്തി ഫുഡ് എന്ന് പറയുമ്പോള്‍ മിക്കവരുടെയും മനസില്‍ ആദ്യം വരിക ഹെല്‍ത്തി സലാഡുകളായിരിക്കും. ഇത്തരത്തില്‍ അധികം സലാഡുകളിലും നിര്‍ബന്ധമായി ചേര്ക്കാറുള്ളൊരു ഇലയാണ് ലെറ്റൂസ്. ഇത് ഇങ്ങനെ വിഭവങ്ങളില്‍ കാണാമെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികമാര്‍ക്കും അറിവില്ലെന്നതാണ് സത്യം. അറിയാം ലെറ്റൂസിന്റെ ഗുണങ്ങള്‍
ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ ലെറ്റൂസ് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് അടക്കം ആകെ ആരോഗ്യത്തിന് ഏറെ നല്ലതാണ്
സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതിനും ലെറ്റൂസ് സഹായകമാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്
ലെറ്റൂസിലുള്ള വൈറ്റമിൻ-കെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു
പ്രമേഹരോഗികളെ സംബന്ധിച്ച് ഷുഗര്‍നില നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണമാണ് ലെറ്റൂസ്
കരളിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നത് വഴി കരള്‍ രോഗങ്ങളെ ചെറുക്കാനും ലെറ്റൂസിനാകും
തലച്ചോറിന്റെ ആരോഗ്യത്തിന്- പ്രത്യേകിച്ച് ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും ലെറ്റൂസ് സഹായകമാണ്
ഇന്ന് മിക്കവരും നേരിടുന്ന മാനസികാരോഗ്യപ്രശ്നമായ ആംഗ്സൈറ്റി അഥവാ ഉത്കണ്ഠയകറ്റുന്നതിനും ലെറ്റൂസ് സഹായിക്കുന്നു
പല രോഗാണുക്കള്‍ക്കെതിരെയും പോരാടാൻ കഴിവുള്ളതിനാല്‍ തന്നെ പല അണുബാധകളെയും ലെറ്റൂസ് ചെറുക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]