കൊലപാതക ശ്രമം , അടിപിടി, അതിക്രമിച്ചുകടക്കല്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി ; വൈക്കം സ്വദേശിയായ കുപ്രസിദ്ധഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
സ്വന്തം ലേഖകൻ
കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വൈക്കം,ടി. വി പുരം, മൂത്തേടത്ത് കാവ് ഭാഗത്ത്, പുന്നമറ്റത്തില്‍ വിട്ടില്‍ ഹനുമാന് കണ്ണന് എന്നു വിളിക്കുന്ന കണ്ണന് (31) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ വൈക്കം പോലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമം , അടിപിടി, അതിക്രമിച്ചുകടക്കല്‍, ദേഹോപദ്രവമേല്പിക്കല്, ഭീഷണിപെടുത്തല്‍, ഉള്‍പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]