
വായു മലിനീകരണം ഇന്ന് പല നഗരങ്ങളെയും ഗ്രസിച്ചിരിക്കുകയാണ്. പ്രധാനമായും ശ്വാസകോശ രോഗങ്ങളിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്. അതിനാല്‍ തന്നെ വായു മലിനീകരണത്തില്‍ നിന്ന് സുരക്ഷിതരായി നില്‍ക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്
വായുമലിനീകരണവുമായി ബന്ധപ്പെട്ട് വരുന്ന അറിയിപ്പുകളും വാര്‍ത്തകളുമെല്ലാം കൃത്യമായി മനസിലാക്കി വയ്ക്കുക
അധികമായി മലിനീകരണമുള്ളയിടങ്ങളില്‍ പോകാതിരിക്കുക. അനാവശ്യമായ യാത്രകളും ഒഴിവാക്കുക
പുറത്തുപോകുമ്പോള്‍ എപ്പോഴും ഗുണമേന്മയുള്ള ഫേയ്സ് മാസ്ക് ഉപയോഗിച്ച് പരിശീലിക്കുക. ഇത് വീട്ടിലുള്ളവരെല്ലാം ചെയ്യുക
മലിനീകരണത്തിന് പുറമെ പുകവലി കൂടിയാകുമ്പോള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിക്കും. അതിനാല്‍ പുകവലി ഉപേക്ഷിക്കുക
വീടിനകം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. ഇതും രോഗങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. നല്ല വെന്റിലേഷനും ഉറപ്പുവരുത്തുക
എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നത് കെട്ടിടങ്ങള്‍ക്കകത്ത് രോഗപ്പകര്‍ച്ചയുണ്ടാകുന്നത് തടയാൻ സഹായിക്കും
വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ചെടികളുണ്ട്. ഇവ വീട്ടിനകത്ത് വയ്ക്കുന്നതും നല്ലതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]