കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ. കടലാസിന് ക്ഷാമം രൂക്ഷമായതോടെയാണ് പത്രങ്ങൾ അച്ചടിക്കുന്നത് നിർത്തലാക്കിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് അക്രമങ്ങൾ വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കടലാസുകൾ ലഭിക്കാതെ വന്നതോടെ രാജ്യത്ത് പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
ചോദ്യപേപ്പർ അച്ചടിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നായിരുന്നു പരീക്ഷകൾ മാറ്റിയത്. ഇതിന് പിന്നാലെയാണ് പത്രങ്ങളും അച്ചടി നിർത്തിവെക്കുന്നത്.
അതേസമയം ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രവർത്തനം തുടരും. രാജ്യത്ത് ജീവൻ രക്ഷാ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.
ഇതേ തുടർന്ന് 14 മരുന്നുകളുടെ ഇറക്കുമതിയ്ക്കായി 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതിനെ ഏറെ ഭയത്തോടെയാണ് സർക്കാർ കാണുന്നത്.
മോഷണവും ഇതുമായി ബന്ധപ്പെട്ടുള്ള കൊലകളും ആണ് രാജ്യത്ത് വർദ്ധിച്ചുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 കൊലപാതകങ്ങൾ ആണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
The post കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ appeared first on . source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]