

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്വേര്ഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി.
സംഭവത്തില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന് എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസമായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള പോല്‍ ആപ്പ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല് എ കോപ് ആപ്പ് തുടങ്ങിയ ആപ്പുകളാണ് കംപ്യൂട്ടറിൽ ഉണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ടതോടെ കംപ്യൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര് നെയിമും പാസ് വേര്‍ഡുകളും പൊലീസ് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]