
1956 -ലാണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഇന്ന് നമ്മുടെ നാടിന്റെ 66 -ാം പിറന്നാളാണ്. മനസിനെ അസ്വസ്ഥമാക്കുന്ന പലവിധ സംഭവങ്ങൾക്കും വാർത്തകൾക്കും ഇടയിലും കേരളത്തെ നാം നമ്മോട് ചേർക്കുകയും കേരളപ്പിറവി ദിനം ആഘോഷിക്കുകയും ചെയ്യുന്നു. കേരളത്തെ ലോകത്തിന് മുന്നിൽ തന്നെ മികച്ചതാക്കുന്ന അനേകം കാര്യങ്ങൾ നമുക്ക് സ്വന്തമായി ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം
നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി സിക്കിമിനൊപ്പം കൈകോർത്ത് ചേർന്ന് നിർക്കുന്നുണ്ട് നമ്മുടെ കേരളവും. എല്ലാ ഗ്രാമങ്ങളിലും ബാങ്കുകളും ആശുപത്രികളും ഉള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന പോലെ തന്നെ കേരളത്തിലെ ഓരോയിടത്തും മികച്ച സൗകര്യങ്ങളുമുണ്ട്. വിദൂര ദേശങ്ങളിൽ പോലും ബാങ്കും ആശുപത്രികളും കേരളത്തിലുണ്ട്.
ആദ്യത്തെ മഴ ലഭിക്കുന്ന സംസ്ഥാനം
ഇന്ത്യയിൽ ആദ്യത്തെ മഴ ലഭിക്കുന്ന സംസ്ഥാനം അതും നമ്മുടെ കേരളമാണ്. മറ്റെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഴ ലഭിക്കുന്നത് ജൂലൈയിലാണ്.
എന്നാൽ, കേരളത്തിൽ ജൂണിലെ ആദ്യത്തെ ആഴ്ച തന്നെ മഴ പെയ്ത് തുടങ്ങും. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്നത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്നാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നും കേരളം അറിയപ്പെടുന്നു. അത് പത്മനാഭസ്വാമി ക്ഷേത്രമാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് എത്രയാണ് എന്ന് ഇനിയും കൃത്യമായി അളക്കുകയോ തിട്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇന്ത്യയിലെ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം
ഇന്ത്യയിലെ ഏറ്റവും സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനമാണ് കേരളം. 93.91% -മാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. 2011 -ലെ സെൻസസ് പ്രകാരമുള്ള കണക്കാണ് ഇത്. ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും സാക്ഷരതയുള്ളത് കോട്ടയത്തിനാണ് 97.17 ശതമാനം. നഗരപ്രദേശങ്ങളിൽ അത് പത്തനംതിട്ടയാണ് 97.42 ശതമാനമാണ് സാക്ഷരത.
ഏറ്റവും കൂടുതൽ ആഘോഷങ്ങളുള്ള സംസ്ഥാനം
നിരവധി മതത്തിൽ പെട്ടവർ ജീവിക്കുന്ന ഇടമാണ് കേരളം. അതുകൊണ്ട് തന്നെ അവരുടേതായ അനവധി ആഘോഷങ്ങളും കേരളത്തിലുണ്ട്.
സുഗന്ധവ്യഞ്ജനങ്ങൾ
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ ലോകത്തിൽ തന്നെ അറിയപ്പെടുന്നതാണ്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം.
മീഡിയ എക്സ്പോഷർ
NFHS-3, ഒരു ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അത് മീഡിയ എക്സ്പോഷറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. കേരളത്തിൽ 99 ശതമാനം പുരുഷന്മാർക്കും മാധ്യമങ്ങൾ ലഭ്യമാണ്. 94 ശതമാനം സ്ത്രീകൾക്കും സംസ്ഥാനത്ത് മാധ്യമങ്ങൾ ലഭ്യമാണ് എന്നും പട്ടികയിൽ പറയുന്നു. കേരളത്തിലെ പത്രങ്ങൾ ഒമ്പത് വ്യത്യസ്ത ഭാഷകളിലാണ് അച്ചടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]