
ബംഗളൂരു
ഗോവയ്ക്കെതിരായ സി കെ നായ്ഡു അണ്ടർ 25 ചതുർദിന ക്രിക്കറ്റിൽ കേരളത്തിന്റെ ഷോൺ റോജർക്ക് തകർപ്പൻ സെഞ്ചുറി. 257 പന്ത് നേരിട്ട് 17 ഫോറും അഞ്ച് സിക്സറും പറത്തിയാണ് തിരുവനന്തപുരത്തുകാരൻ തിളങ്ങിയത്. നാലാംദിവസം കളിനിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 413 റണ്ണെടുത്തു. ഗോവ 454 റണ്ണാണ് എടുത്തത്.
ഓപ്പണർ ജെ അനന്തകൃഷ്ണൻ 82 റൺ നേടി. അഖിൽ സ്കറിയ 48 റണ്ണെടുത്തു. പി എ അബ്ദുൽ ബാസിത് 36 റണ്ണുമായി ക്രീസിലുണ്ട്. റണ്ണെടുക്കാതെ വിക്കറ്റ് കീപ്പർ ടി നിഖിലാണ് കൂട്ടിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]