
കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ഗിരീഷ് പാർക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മിനറൽ വാട്ടർ വാങ്ങാൻ ചായക്കടയിൽ എത്തിയതായിരുന്നു പ്രതികൾ. പിന്നീട് 20 വയസ്സുള്ള കടയുടമയുമായി തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് യുവാക്കൾ ആക്രമണം ആരംഭിച്ചത്. പ്രതികളിലൊരാൾ ഇരുമ്പുവടികൊണ്ട് 20 കാരന്റെ തലയ്ക്കടിക്കുകയായിരുന്നു.
ലേക്ക് ടൗൺ പ്രദേശത്തെ താമസക്കാരനായ ആകാശ് പ്രതാപ് കുരി (20) ആണ് മരിച്ചത്. ആക്രമണത്തിൽ പ്രതികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Highlights: Kolkata man dies after being hit by iron rod over water bottle purchase
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]