ഞാന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് നടി ഗായത്രി സുരേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അയാള്‍ വലിയ ദുഷ്ടനാണെന്നും താന്‍ അക്രമിക്കപ്പെട്ട
നടിയ്ക്ക് ഒപ്പമാണെന്നും നടി ഗായത്രി സുരേഷ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
താന്‍ അതിജീവിതയ്ക്ക് എപ്പോഴും മെസേജ് അയക്കാറുണ്ടെന്നും ഗായത്രി പറഞ്ഞു. ‘ഞാനെന്നും അതിജീവിതക്കൊപ്പമാണ്.
പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു.
അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍.ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്.
ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്. ഡബ്ല്യൂസിസിയെ പറ്റി നല്ല അഭിപ്രായമാണ്.
പക്ഷെ ഞാന്‍ ഓരു സംഘടനയിലും അംഗമല്ല. അമ്മയിലും ഇല്ല ഡബ്ല്യൂസിസിയിലുമില്ല.
ഒന്നിലും അംഗമാകാന്‍ താല്പര്യമില്ല. ഡബ്ല്യൂസിസിയുടെയും അമ്മയുടെയും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്,’ ഗായത്രി പറഞ്ഞു.
എന്നാല്‍ ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രമായ എസ്കേപ്പ് മാര്‍ച്ച് 25 ന് തീയേറ്ററില്‍ റലീസ് ചെയ്യും. നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]