
കൊച്ചി കാക്കനാട്ടെ ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഇവിടുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രാഹുലിന് മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയിട്ടുണ്ട്.
Story Highlights: Complaint against Le Hayat Restaurant in Kakkanad Kochi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]