
കണ്ണൂര്‍: തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അപകട ദൃശ്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തളിപ്പറമ്പിലാണ് സൈക്കിളില്‍ വന്ന ബാലനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നതും സൈക്കിളിന് മുകളിലൂടെ കെഎസ്ആര്‍ടീസി ബസ് കയറി ഇറങ്ങുന്ന വീഡിയോ വൈറലായത്. ബൈക്ക് ഇടിച്ചതോടെ റോഡിന് അപ്പുറത്തേക്ക് തെറിച്ച് വീണതോടെയാണ് ബാലന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവം ഇങ്ങനെ
തളിപ്പറമ്പ്: ഒരു ബാലന്റെ ഞെട്ടിപ്പിക്കുന്ന രക്ഷപ്പെടല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. തിരക്കേറിയ റോഡിലേക്ക് സൈക്കിള്‍ ഓടിച്ച് കയറിയ കുട്ടി ദാരുണമായ മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ വൈറലാകുകയാണ്.
സംസ്ഥന പാതയിലേക്ക് സൈക്കിളുമായി ഇറങ്ങിയ സൈക്കിള്‍ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്‍പില്‍പ്പെടാതെ കുട്ടി റോഡിന് എതിര് ഭാഗത്തേക്ക് തെറിച്ചുപോകുകയായിരുന്നു.
കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്. താഴെ ചൊറുക്കള പെട്രോള്‍ പമ്പിന് സമീപം ഇറക്കമുള്ള റോഡില്‍നിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലാണ് അപകടം. എല്എസ്എ്സ് പരീക്ഷ ജയിച്ചതിന് പിതാവ് വാങ്ങി നല്കിയ സമ്മാനമായ സൈക്കിളുമായി കൂട്ടുകാരനുമായി എത്തിയതാണ്.
എന്നാല്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിലേക്ക് ഉരുണ്ട് പോവുകയും റോഡില്‍ കയറി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസിന് തൊട്ടുമുന്പില് തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു.
സൈക്കിളിന് മുകളിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി.
ഇതിനു സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തൊട്ടുപിന്നാലെ വന്ന കാര്‍ അപകടം കണ്ട് നിര്‍ത്തി. പിന്നാലെ ബസും നിര്‍ത്തി. യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് ഒന്നും പറ്റിയില്ലെന്നാണ് കുട്ടി മറുപടി പറഞ്ഞത്. വിരലിന് ചെറിയ പരുക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]