നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയം പരിപാടി; സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു; അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് നിലവിലുള്ളത്. കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18 -നും 40 -നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലോ 9497902795 എന്ന വാട്സാപ്പ് നമ്പറിലോ ഒക്ടോബർ 28 ന് വൈകിട്ട് മൂന്നിനുമുമ്പ് ലഭിക്കണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group