
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. തെക്കൻ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനത്തേക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് എറണാകുളം അങ്കമാലി മാർക്കറ്റ് റോഡ് മുങ്ങി. നാല് കടകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5 മണിയോടെയാണ് മഴ തുടങ്ങിയത്. ശക്തമായ കാറ്റിൽ ബേക്കറി കടയുടെ മേൽക്കൂര കാറിനു മുകളിലേക്കു വീണു. സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന കടയുടെ മേൽകൂരയാണ് തകർന്നത്. സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Last Updated Oct 26, 2023, 10:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]