
ആംബുലന്‍സോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം ചുമന്ന് വനിത എസ്.ഐ. അറുപത്തഞ്ചുകാരന്റെ മൃതദേഹം തോളിലേറ്റി കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച വനിതാ എസ്.ഐക്ക് അഭിനന്ദന പ്രവാഹം. കാട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍, മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതെ വന്നതോടെ കൃഷ്ണ ധൈര്യത്തോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്.ഐ കൃഷ്ണ പവാനിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]