
‘തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു’ ; ‘പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നില്ല’ ; നടി ഗൗതമി ബിജെപി വിട്ടു സ്വന്തം ലേഖകൻ ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട
ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു.
‘ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ സങ്കല്പ്പിക്കാന് കഴിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണയില്ല.
എന്നാല്‍, അവരില്‍ പലരും എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സമ്പാദ്യം കവര്‍ന്നെടുക്കയും ചെയ്ത വ്യക്തിയെ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി’.- ഗൗതമി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി നേതാവ് സി അളഗപ്പന് തന്റെ സ്വത്തും രേഖകളും കബളിപ്പിച്ച് കൈക്കലാക്കിയെന്ന് നേരത്തെ ഗൗതമി ആരോപിച്ചിരുന്നു.
പാര്‍ട്ടി നേതൃത്വത്തിന് അയച്ച രാജിക്കത്തും ഗൗതമി പങ്കുവച്ചിട്ടുണ്ട്. ’20 വര്‍ഷം മാതാപിതാക്കളെ നഷ്ടപ്പെട്ട
ഞാന്‍ കൈക്കുഞ്ഞുമായി ഒറ്റയ്ക്ക് കഴിയുമ്പോള്‍, എന്റെ പരാധീനതകള്‍ കണ്ട് സി അളഗപ്പന് ഒപ്പം കൂടി. ഈ സാഹചര്യത്തിലാണ് എന്റെ പല സ്ഥലങ്ങളും വില്‍ക്കുന്നതിന് വേണ്ടി രേഖകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത്.
അടുത്തിടെയാണ് അദ്ദേഹം എന്നെ വഞ്ചിച്ചതായി ഞാന്‍ അറിയിന്നുത്.’- രാജിക്കത്തില്‍ ഗൗതമി പറഞ്ഞു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]