
കൊൽക്കത്ത > ബംഗാളിൽ നിരവധിപേർ കൊല്ലപ്പെട്ട അക്രമങ്ങൾക്ക് പിറകിൽ തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന ചേരിപ്പോര്. ബിര്‍ഭൂം ജില്ലയിൽ രാംമ്പൂര്ഹട്ട് ബഡ്സല ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബാഡ്സല ഗ്രാം പഞ്ചായത്ത് ഉപപ്രധാനും തൃണമൂൽ നേതാവുമായ ഭാദു ഷേക്കിനെ എതിര് ഗ്രൂപ്പിൽപ്പെട്ടവര്‍ തിങ്കളാഴ്ച രാത്രി ബോംബ് എറിഞ്ഞ് കൊലപ്പെടുത്തി. അതിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ക്ക് ഭാദുവിന്റെ ഗ്രൂപ്പിൽപ്പെട്ടവര്‍ അഗ്നിയ്ക്കിരയാക്കി. സ്ത്രീകളും കട്ടികളുമുള്പ്പടെ നിരവധി പേര് വെന്തുമരിച്ചു.
പലര്‍ക്കും പരിക്കുപറ്റി. എട്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുമ്പോള്‍ 10 പേരുടെ മൃതദേഹം കണ്ടെടുത്തതായി അഗ്നിശമന വിഭാഗം അറിയിച്ചു. ഒരു വീടിനുള്ളിൽ നിന്നും മാത്രം കത്തിക്കരിഞ്ഞ ആറ് മൃതദേഹങ്ങളാണ് കണ്ടെടുകത്തത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ആറ് സ്ത്രീകളുമാണ്. മൂന്ന് വീടുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും കത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. സംസ്ഥാന മന്ത്രി ഫിരാദ് ഹക്കിം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വഷിക്കാന്‍ ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും ഗവണ്മന്റിനെ താറടിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നും തൃണമൂൽ നേതാക്കള്‍ പറഞ്ഞു. രാഷട്രീയ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ നിരസിച്ച പോലീസ് അന്വഷണത്തിനു ശേഷമേ എഞ്ഞെങ്കിലും പറയാന്‍ കഴിയുവെന്ന് നിലപാടാണ് എടുത്തത്.
മണൽ കള്ളകടത്തുമായി ബന്ധപ്പെട്ട് തൃണമൂലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിൽ രാംമ്പൂര്ഹട്ടിൽ വളരെകാലമായി ഗ്രൂപ്പ് തിരിഞ്ഞ് പോര് നടന്നുവരികയാണ്. മുമ്പും ഇതുമായി ബന്ധപ്പെട്ട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഒരു ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് കൊല്ലപ്പെട്ട ഭാദു ഷേക്കാണ്. സമ്പത്ത് കൊള്ളയടിക്കാനും ആധിപത്യം സ്ഥാപിക്കാനും സംസ്ഥാനമൊട്ടാകെ തൃണമൂൽ ചേരിതിരിഞ്ഞ് നടത്തുന്ന അക്രമങ്ങളുടേയും കൊലപാതകത്തിന്റേയും ഭാഗമാണ് രാംമ്പൂര് സംഭവമെന്നും അതിനെ വെള്ളപൂശുന്ന നടപടിയാണ് പൊലീസ് എപ്പോഴും തുടരുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. തൃണമൂൽ ഏറ്റുമുട്ടലിൽ നിരപരാധികളും ഇരയാകുന്നു. സംസ്ഥാനത്ത് ക്രമ സമാധാനം തകര്‍ക്കുന്ന സംഘര്‍ഷങ്ങളാണ് തൃണമൂൽ ഗ്രൂപ്പ് പോരിൽ നടക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]