
പെണ്‍കുഞ്ഞുങ്ങള്‍ക്ക് എതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാന്‍ പൊലീസ്; ആദ്യ ശ്രമം ഇന്ന് സ്വന്തം ലേഖിക കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി.
പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മുതൽ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏര്‍പ്പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്കാന് പൊലീസ് തീരുമാനിച്ചത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]