
റിയാദ് – ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഫ്രീകിക്ക് ഗോളില്‍ സൗദി പ്രൊ ഫുട്ബോളില്‍ ലീഗില്‍ അന്നസര്‍ 2-1 ന് ദമാക്കിനെ തോല്പിച്ചു. കിംഗ് സൗദ് യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന കളിയില്‍ കെവിന് എന്കൂഡുവിലൂടെ ദമാക്കാണ് ആദ്യം ഗോളടിച്ചത്.
ഇടവേളക്കു ശേഷം ആന്ഡേഴ്സന് ടാലിസ്കയിലൂടെ അന്നസര്‍ തിരിച്ചടിച്ചു. നാലു മിനിറ്റിനു ശേഷമായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍.
10 കളിയില്‍ 22 പോയന്റുമായി അന്നസര്‍ മൂന്നാം സ്ഥാനത്താണ്.
അല്‍ഹിലാലിന് 26 പോയന്റും അത്തആവുന് 23 പോയന്റുമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അല്ഇത്തിഹരാദ് 20 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.
2023 October 22
Kalikkalam
title_en:
Saudi Pro League football match between Al-Nassr and Damac
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]