
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 24,313 സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗ ബാധിതരെ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന 730 പേര് രോഗമുക്തി നേടി.
എറണാകുളം-146, തിരുവനന്തപുരം-87, കോട്ടയം- 76, ഇടുക്കി- 64, കോഴിക്കോട്-62, കൊല്ലം-58, പത്തനംതിട്ട-50, തൃശൂര്‍-38, മലപ്പുറം-27, കണ്ണൂര്‍-26, ആലപ്പുഴ-24, വയനാട്-23, പാലക്കാട്-15, കാസര്‍ഗോഡ്-6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതര്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര് ആശുപത്രികളിലും കഴിയുന്നു. 80 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
്
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]