
വെടിവയ്പ്പും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും നമ്മളെ ത്രസിപ്പിച്ച ചാര വനിതകളെ നമ്മള് പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളില്‍ അത്തരം കഥാപാത്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ചാരന്മാര് അവരുടെ ജോലി ചെയ്യുന്നത്. വലിയ ബുദ്ധി സാമര്‍ഥ്യം ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം ചാര ജോലികള്‍ ചെയ്യാന്‍ പറ്റു.
ഒന്ന് പാളിപ്പോയാല്‍ കൊല്ലപ്പെട്ടാക്കാവുന്ന അത്യന്തം അപകടം പിടിച്ച ജോലിയാണ് ചാരവൃത്തി. ഇത്തരത്തില്‍ താന്‍ ചെയ്ത ജോലികളെക്കുറിച്ച് പറയുകയാണ് റഷ്യ ചാരവനിതയായ അലൈയ റോസ. ഇപ്പോള്‍ 37 വയസുള്ള അലൈയ തന്റെ 18 വയസ് മുതലാണ് റഷ്യന്‍ സൈന്യത്തില്‍ ചാരവൃത്തി ചെയ്തു വന്നിരുന്നത്. മോസ്കോയ്ക്കു സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നും, ഇന്റലിജന്‍സ് വിദഗ്ധ പരിശീലനം നേടിയ അലൈയ, തന്റെ ശരീരത്തെ എങ്ങനെ ഇരകളെ ആകര്‍ഷിക്കാനുള്ള ആയുധമാക്കി മാറ്റണമെന്നു കൂടി പഠിച്ചു.
‘പല തരം തോക്കുകള്‍ ഉപയോഗിച്ച് പല ആംഗിളുകളില്‍ നിന്നും വെടിവെക്കാനും, സ്വയം രക്ഷയ്ക്കും ആക്രമണത്തിനുമായി വിവിധ ആയോധനകലകളിലുള്ള പരിശീലനവും, പുരുഷന്മാരെ വശീകരിക്കാനും ആകര്‍ഷിക്കാനുള്ള പ്രത്യേക പരിശീലനവും എനിക്കവിടെ നിന്ന് ലഭിച്ചു.’ അലൈയ വെളിപ്പെടുത്തുന്നു. പിന്നീട് ജോലിക്കായി ഇറങ്ങിയ അലൈയ, മയക്കുമരുന്നുകളുടെ തലവന്മാരെയും മാഫിയ അംഗങ്ങളെയും തന്റെ ശരീരം കൊണ്ട് വളച്ചെടുത്തു കുടുക്കിയിട്ടുണ്ട്.
എന്നാല്‍ അപ്രതീക്ഷിതമായി ഒരു ദൗത്യത്തിനിടയില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെട്ടതോടെ അലൈയയ്ക്ക് രാജ്യം തന്നെ വിടേണ്ടി വന്നു. ഇപ്പോഴവര്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. എന്നാലിപ്പോള്‍ റഷ്യയില്‍ നിന്നുള്ള ചാരന്മാര് അഭയാര്‍ത്ഥി പ്രവാഹം മറയാക്കി അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കടന്ന് കൂടിയിട്ടുണ്ട് എന്നാണ് അലൈയുടെ മുന്നറിയിപ്പ്. തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാതെ അടങ്ങുന്ന വ്യക്തിയല്ല പുടിന് എന്നാണ് അലൈയ പറയുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]