
മൈസൂരു : വിവാഹം നടക്കാത്ത വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്നിവാസി വിനോദ് (34) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരിലാണ് സംഭവം. 17 നാണ് വിനോദിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത് . തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
വിനോദിന് അഞ്ച് സഹോദരന്മാരും, ഒരു അനുജത്തിയുമാണ് ഉണ്ടായിരുന്നത് . ഇവർ എല്ലാവരും വിവാഹിതരാണ്. എന്നാൽ തന്റെ വിവാഹംമാത്രം നീണ്ടു പോകുന്നതില്‍ വിനോദ് വിഷണ്ണനായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മദ്യപാനിയായി മാറുകയും ചെയ്തു.
ഹനൂരിലെ വനംവകുപ്പ് ഓഫീസിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ഉണ്ടായിരുന്ന വിനോദിനു മദ്യപാനം മൂലം ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറി അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു. എന്നിട്ടും വിവാഹം നടക്കാത്തതിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്ന് .വിനോദിന്റെ പിതാവ് സിദ്ധയ്യ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
The post വിവാഹം നടക്കാത്ത വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]