
മുംബൈ
മലയാളി മധ്യനിരക്കാരൻ വി പി സുഹൈർ ഇന്ത്യൻ ഫുട്ബോൾ ടീമിൽ. ബഹ്റൈനും ബെലാറസിനും എതിരായ സൗഹൃദമത്സരത്തിനുള്ള സംഘത്തിലാണ് പാലക്കാട്ടുകാരൻ ഇടംപിടിച്ചത്. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായുള്ള മികച്ച പ്രകടനമാണ് ഇന്ത്യൻകുപ്പായത്തിലെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്.
സുഹൈർ ഉൾപ്പെടെ ഏഴ് പുതുമുഖങ്ങൾക്ക് പരിശീലകൻ ഇഗർ സ്റ്റിമച്ച് അവസരം നൽകി. പ്രഭ്സുഖൻ ഗിൽ, ഹോർമിപാം, അൻവർ അലി, റോഷൻ സിങ്, ഡാനിഷ് ഫറൂഖ്, അനികേത് ജാദവ് എന്നിവർ ടീമിൽ ഉൾപ്പെട്ടു. ബഹ്റൈനെതിരെ 23നാണ് കളി. 26ന് ബെലാറസിനെ നേരിടും. ബഹ്റൈനിലാണ് മത്സരങ്ങൾ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]