
ആലപ്പുഴ: മംഗോളിയയിൽ നടന്ന ലോക പവർലിഫ്റ്റിംഗ് എക്യുപ്ഡ് ചാമ്പ്യൻഷിപ്പിൽ തത്തംപള്ളി കപ്പാംമൂട്പറമ്പ് വീട്ടിൽ വി.ജെ.തോമസ് സ്വർണം നേടി. 66 കിലോഗ്രാം മാസ്റ്റേഴ്സ് 3 വിഭാഗത്തിലാണ് വി.ജെ.തോമസ് സ്വർണം നേടിയത്. ആലപ്പുഴയിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും ഇതേ വിഭാഗത്തിൽ അദ്ദേഹം സ്വർണം നേടിയിരുന്നു. ആലപ്പുഴ സ്വാമി ജിമ്മിലാണ് പരിശീലനം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: മിനി തോമസ്. മക്കൾ: ടോം തോമസ്, ടീന തോമസ്.