
ആലപ്പുഴ : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കിടെ ഒളിവിൽ പോയ പ്രതി 19 വർഷങ്ങൾക്ക് ശേഷം പൊലിസ് പിടിയിൽ. മാന്നാർ സ്വദേശി കുട്ടികൃഷ്ണനെ ആണ് 19 വർഷത്തിന് ശേഷം പോലിസ് പിടികൂടിയത്.
2004 ഏപ്രിൽ രണ്ടിനാണ് മാന്നാറിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുട്ടികൃഷ്ണനും ഭാര്യ ജയന്തിയും തമ്മിൽ ഉച്ചക്ക് താമരപ്പള്ളിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി.
വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവെച്ച് എന്നാരോപിച്ചായിരുന്നു വഴക്ക്. ജയന്തിയെ ഭിത്തിയിൽ തല ഇടിപ്പിച്ചു ബോധംകെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു.
മരിച്ചുവെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് തല അറുത്തു മാറ്റി തറയിൽ വച്ചു. അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാൽ വയസ്സുള്ള മകൾക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി.
അടുത്ത ദിവസമാണ് കൊലപാതക വിവരം പുറത്തറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലാകുന്നതും. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്ണൻ ഒളിവിൽ പോകുകയായിരുന്നു. ‘മഹുവ മൊയിത്രക്ക് വില കൂടിയ സമ്മാനങ്ങൾ നൽകി, പാർലമെന്റ് അക്കൗണ്ട് പലവട്ടം ഉപയോഗിച്ചു’: ദർശൻ ഹിരാ നന്ദാനി ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട
സ്വദേശിയായ ജ്യോതിഷിക്കൊപ്പം കട്ടപ്പനയിൽ ലോഡ്ജിൽ താമസിച്ചിരുന്ന പ്രതി പിന്നീട് ഒറീസ്സയിലും മുംബൈയിലും ഒളിവിൽ കഴിഞ്ഞുവെന്ന് കണ്ടെത്തി. പിന്നീട് കളമശ്ശേരിയിൽ കഴിയവേയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. Last Updated Oct 19, 2023, 11:16 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]