ന്യൂഡൽഹി
കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതിനൊപ്പം പാർലമെന്ററി ബോർഡ് വീണ്ടും രൂപീകരിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ച് ജി–-23 നേതാക്കൾ. വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട
നിലപാടടക്കം സുപ്രധാന തീരുമാനങ്ങൾ പഴയപോലെ പാർലമെന്ററി ബോർഡിന്റെ ചുമതലയിലാക്കണം. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അഴിച്ചുപണിയണം.
കുറഞ്ഞത് നാല് വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ച് വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളുടെ ചുമതല നൽകണം. കോൺഗ്രസ് ഭരണഘടനയുടെ 25–-ാം വകുപ്പാണ് പാർലമെന്ററി ബോർഡ് എന്ന പ്രധാന സമിതി നിർദേശിക്കുന്നത്.
അധ്യക്ഷയുടെ നേതൃത്വത്തിൽ ഒമ്പതംഗ സമിതി. പാർലമെന്ററി പാർടി നേതാവും ഉൾപ്പെടണം.
നരസിംഹ റാവുവിന്റെ ഭരണകാലത്തിനു ശേഷമാണ് ഇത് ഇല്ലാതായത്. ഗുലാംനബി, മനീഷ് തിവാരി തുടങ്ങിയ ജി–-23 നേതാക്കൾക്ക് സംഘടനയിലും നയരൂപീകരണങ്ങളിലും അർഹമായ പരിഗണന ലഭിക്കണമെന്ന് വിമത വിഭാഗം താൽപ്പര്യപ്പെടുന്നു.
നിലവിൽ രാഹുൽ ഗാന്ധിയും വേണുഗോപാൽ അടക്കമുള്ള അനുചരവൃന്ദവുമെടുക്കുന്ന തീരുമാനങ്ങൾ പാളുന്നു. പല വിഷയങ്ങളിലും സോണിയ ഗാന്ധിക്കും രാഹുലിനും രണ്ട് നിലപാടാണ്.
അധ്യക്ഷനല്ലെങ്കിൽക്കൂടി രാഹുലിന്റെ തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്. ഈ സ്ഥിതി മാറണം.
തീരുമാനങ്ങൾ കൂട്ടായി എടുക്കണം. സംഘടനാതലത്തിലുള്ള അഴിച്ചുപണി രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് ജി–-23 ന്റെ വിശ്വാസം.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]