
വർഷങ്ങൾക്ക് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഹെെദരാബാദിൽ പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ ചർച്ചകളിലാണ് ഇരുവരും. ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.
സിനിമ ചർച്ചയുടെ ഇടവേളയിൽ പ്രിയദർശനും അക്ഷയ് കുമാറും സ്കൂട്ടറെടുത്ത് കറങ്ങുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാറായിരുന്നു ഡ്രെെവിങ് സീറ്റിൽ.
ഹേരാ ഫെരി, ഭൂൽ ഭൂലയ്യ, ഭാഗം ഭാഗ്, ഗരം മസാല, ഘട്ട മീഠ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച ജോഡിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പല തെന്നിന്ത്യൻ സംവിധായകരും പരാജയപ്പെട്ട ബോളിവുഡിലായിരുന്നു പ്രിയദർശൻ – അക്ഷയ് കുമാർ ജോഡികൾ വിജയം കൊയ്തത്. മലയാളത്തിലെ ഹിറ്റുകളുടെ റീമേക്കുകളായിരുന്നു ഇവ.
മോഹൻലാലും മുകേഷും തകർത്തഭിനയിച്ച ബോയിങ് ബോയിങ്ങിന്റെ റീമേക്കാണ് ‘ഗരംമസാല’.‘റാംജിറാവു സ്പീക്കിങ്’ ആയിരുന്നു ‘ഹേരാ ഫേരി’. ‘ഭൂൽ ഭൂലയ്യ’യാകട്ടെ ‘മണിച്ചിത്രത്താഴി’ന്റെ റീമേക്ക് ആണ്. ‘വെള്ളാനകളുടെ നാട്‘ ആണ് ‘ഘട്ടാ മീഠ‘ യായത്. മാന്നാർ മത്തായിയുടെ അഡാപ്റ്റേഷനാണ് ‘ഭാഗം ഭാഗ്‘.
Content Highlights: akshay kumar and priyadarshan reunites again after years


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]