
തിരുവനന്തപുരം> ഉമ്മൻചാണ്ടി സർക്കാർ അവതാളത്തിലാക്കിയ ദേശീയപാതാ സ്ഥലമേറ്റെടുപ്പ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കുന്നു. പനവേൽ– കന്യാകുമാരി ദേശീയപാത 66 ആറുവരിയാക്കുന്നതിന് ആവശ്യമായ 1076.64 ഹെക്ടറിൽ 988.09ഉം(91.77 ശതമാനം) ഏറ്റെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് 25 ശതമാനം തുക കേരളം നൽകണമെന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിച്ചാണിത്. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ വിലനൽകാൻ 5311 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. കേരളത്തിൽ സ്ഥലമേറ്റെടുപ്പ് അസാധ്യമെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയ ഘട്ടത്തിലാണ് ഒന്നാം പിണറായി സർക്കാർ ആ ദൗത്യം ഏറ്റെടുത്തത്.
സ്ഥലം വിട്ടുനൽകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം നൽകി. തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടന്നെങ്കിലും ജനം സർക്കാരിനൊപ്പം നിന്നു. അസാധ്യമെന്ന് എഴുതിത്തള്ളിയ സ്വപ്നപദ്ധതി ഇതോടെ യാഥാർഥ്യമായി. ജനകീയ വികസനത്തിന്റെ ബദൽ മാതൃകയായി ഈ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തി. കേരളത്തിന്റെ സർവോന്മുഖമായ വികസനത്തിന് കൂടുതൽ ഊർജം പകരുന്നതായി. 20 റീച്ചായാണ് പാതയുടെ നിർമാണം. 45 മീറ്റർ വീതിയിൽ ആറ് വരിയുണ്ട്. മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ ഒരിടത്തും തർക്കമില്ല. മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന പാതയുടെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്.
ഗോവ, കർണാടക വഴി കൊങ്കൺ തീരത്തുകൂടിയുള്ള പാത ഏറ്റവും കൂടുതൽ കടന്നുപോകുന്നത് കേരളത്തിലൂടെയാണ്–- 669 കിലോമീറ്റർ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]