
ചങ്ങനാശേരി: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് മരിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകന് ടോണി തോമസ് (57) ആണ് മരിച്ചത്.
ഇന്ന് മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ടോണി തൊട്ടടുത്ത് കൂടി പോയ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. വര്‍ഷങ്ങളായി ചങ്ങനാശേരിയില്‍ എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു.
മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈയില്‍).
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]