
മലപ്പുറം: മീഡിയ ആന്‍ഡ് ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്സ് യൂണിയന്റെ (എംജെഡബ്ല്യുയു) മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി ചന്തപ്പടി കര്‍മ്മ ഫുഡ് കോര്‍ട്ടില്‍ വെച്ചുനടന്ന യോഗത്തില്‍ എംജെഡബ്ല്യുയു സംസ്ഥാന പ്രസിഡന്റ് അജിതാ ജയ്ഷോര്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാാടനം നിര്‍വഹിച്ചു.
മാര്‍ച്ച് 31നകം യൂണിയനില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാത്രമേ, യൂണിയന് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സംഘടനാപരമായ വിഷയങ്ങളും ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. അംഗങ്ങള്‍ക്കായുള്ള യൂണിയന് ഐ ഡി: കാര്‍ഡ് വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി സൂര്യദേവ് നിര്‍വഹിച്ചു. ജില്ലാ കണ്‍വീനര്‍ സുരേഷ് പുറത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം ജില്ലയില്‍ യൂണിയന് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് മേനോന് വിശദീകരിച്ചു.
യോഗത്തില്‍ മലപ്പുറം ജില്ലാ സമിതിക്ക് രൂപം നല്കി. ജില്ലാ പ്രസിഡന്റ്: ബഷീര്‍ പുത്തന്‍വീട്ടില്‍, വൈസ് പ്രസിഡന്റ്: വിപിന്‍ പുത്തൂരത്ത്, സെക്രട്ടറി: സുരേഷ് പുറത്തൂര്‍, ജോയിന്റ് സെക്രട്ടറിമാരായി ഹൈജാസ് പട്ടത്ത്, സബിത ലിയഖത്ത്, സുമേഷ് കാവഞ്ചേരി എന്നിവരേയുംജില്ലാ ട്രഷറര്‍ ആയി ഷജീര്‍ നാലകത്തിനെയും തെരഞ്ഞെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സക്കീര്‍ ഹുസൈന്, റാഫി തിരൂര്‍,ദില്‍ഷാദ്,അമിതാബ് സദാനന്ദന് എന്നിവരും തെരഞ്ഞെ ടുക്കപ്പെട്ടു. യൂണിയനില്‍ അംഗമാകന്‍ താല്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ സമിതികളുമായി ബന്ധപ്പെടാം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]