തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു. സനോബര്‍ (32) ആണ് മരിച്ചത്.
പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീണത്. സനോബര്‍ ജീപ്പില്‍ നിന്ന് ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ പോലീസ് മര്‍ദനം സഹിക്കാന്‍ വയ്യാതെ ആയപ്പോഴാണ് സനോബര്‍ ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ കമ്മിഷണര്‍ക്ക് പരാതി നല്കി.
വീഴ്ചയില്‍ സനോബറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിനടക്കം ക്ഷതമേറ്റു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ബുധനാഴ്ച രാത്രി സനോബര്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പൂന്തുറ പോലീസിനെ വിവരം അറിയിച്ചു. പോലീസ് പ്രശ്നം പറഞ്ഞു പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ സനോബര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചു.
തുടര്‍ന്ന് പോലീസ് സനോബറിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കിയ ശേഷം തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ സനോബറിനെ ഒരു ദിവസം സ്റ്റേഷനില്‍ നിര്‍ത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പില്‍ നിന്നു വീണത്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]