ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന വേലയിലെ പുതിയ ഗാനം പുറത്തിറങ്ങി. “പാതകൾ” എന്ന ലിറിക്കൽ വീഡിയോ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് റിലീസ് ചെയ്തത്. ആർ.ഡി.എക്സിന്റെ വിജയത്തിന് ശേഷം സാം സി. എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയ്ൻ നിഗം ഗാനരംഗത്തിലെത്തുന്ന ഗാനമാണിത്.
അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ൻ മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി ബാലനും ചിത്രത്തിലുണ്ട്.
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. ഓഡിയോ റൈറ്റ്സ് ടി സീരീസാണ് സ്വന്തമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നവംബർ 10നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ ചിത്രം ചെയ്യും.
വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്: ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ,പി ആർ ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]