
മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ ഗാലറി തകർന്ന് വീണ സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഘാടകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാളിക്കാവ് പൂങ്ങോട് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പൂങ്ങോട് ജനകീയസമിതി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കമ്പും മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറിയാണ് തകർന്നത്. ടൂർണമെന്റ് നടക്കുന്നതിനിടെ ഗാലറി തകർന്ന് വീഴുകയായിരുന്നു. കളി തുടങ്ങുന്നതിന് തൊട്ട് മുൻപാണ് അപകടം ഉണ്ടായത്. ഫൈനൽ മത്സരമായിരുന്നു ആരംഭിക്കാനിരുന്നത്. നൂറോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.
മൂവായിരത്തിൽ ഏറെ പേരാണ് ഗാലറിയുടെ പരിസരങ്ങളിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ വണ്ടൂർ മിമ്സ് ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
The post മലപ്പുറത്ത് ഫുട്ബോൾ ഗാലറി തകർന്ന സംഭവം: കേസെടുത്ത് പോലീസ് appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]