
ന്യൂഡൽഹി
സ്വകാര്യ ടെലികോം കമ്പനികൾ 5ജി സേവനത്തിലേക്ക് കുതിക്കുമ്പോൾ 4ജി സേവനം നൽകാനാകാതെ കിതയ്ക്കുകയാണ് രാജ്യത്തിന്റെ സ്വന്തം ബിഎസ്എൻഎൽ. കേന്ദ്ര സർക്കാർ നയത്താൽ പ്രതിസന്ധിയിലായ ബിഎസ്എൻഎല്ലിനെ സംരക്ഷിക്കുകയെന്ന ആഹ്വാനം കൂടി ഉയർത്തിയാണ് 28, 29 തീയതിയിലെ അഖിലേന്ത്യാ പണിമുടക്ക്. പൊതുമേഖലയെ തകർത്ത് കോർപറേറ്റുകളെ വളർത്താനാണ് കേന്ദ്രം ബിഎസ്എൻഎല്ലിനെ തകർക്കുന്നത്. ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കില്ലെന്ന കർശന നിലപാടാണ് കേന്ദ്രത്തിന്. പ്രതിഷേധത്തെ തുടർന്ന് 2019ൽ സ്പെക്ട്രം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്ങിലും ഒന്നുമുണ്ടായില്ല.
സ്വകാര്യ ടെലികോം കമ്പനികൾക്ക് അമിതലാഭം കൊയ്യാനാണ് ബിഎസ്എൻഎല്ലിന് തഴയുന്നത്. 49,300 ടവർ 4ജി ടവറുകളാക്കാനുള്ള നടപടി സർക്കാർ വൈകിപ്പിച്ചു. 2020 മെയ് മാസം 4ജി ഉപകരണം വാങ്ങാനായി ബിഎസ്എൻഎൽ ടെൻഡർ പുറപ്പെടുവിച്ചെങ്കിലും സർക്കാർ മരവിപ്പിച്ചു. വിദേശക്കമ്പനികളിൽനിന്ന് ബിഎസ്എൻഎൽ ഉപകരണം വാങ്ങരുതെന്ന ന്യായം ഉന്നയിച്ചായിരുന്നു ഇടപെടൽ. എയർടെൽ, ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യകമ്പനികൾ വിദേശത്തുനിന്ന് 4ജി ഉപകരണം വാങ്ങിക്കൂട്ടിയതിനുശേഷമായിരുന്നു ഈ വിലക്ക്. സ്വകാര്യ ടെലികോം കമ്പനികൾക്ക് 1.69 ലക്ഷം കോടിയുടെ എജിആർ കുടിശ്ശിക കെട്ടിവയ്ക്കാൻ നാലുവർഷത്തെ സാവകാശം അനുവദിച്ച കേന്ദ്രം ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഒരു നടപടിയുമെടുത്തില്ല.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]