
ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.പല സ്ഥലങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നു. എന്തുതന്നെയായാലും പലതരം സ്വാദിഷ്ടമായ കറികൾ തയ്യാറാക്കാം.അതിലൊന്നാണ് പഴുത്ത പപ്പായ പച്ചടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ നല്ല ഘടകങ്ങൾ പപ്പായയിൽ ഉണ്ട് .ശക്തമായ കാൻസർ പ്രതിരോധശക്തിയുണ്ട്. കുറഞ്ഞ കലോറിയും അന്നജവും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. സ്വാദിഷ്ടമായ പപ്പായ പച്ചടി ഈസിയായി തയ്യാറാക്കാം.
വേണ്ട ചേരുവകൾ…
പഴുത്ത പപ്പായ 1 എണ്ണം
തൈര് ഒരു കപ്പ്
പച്ചമുളക് രണ്ടെണ്ണം
നാളീകേരം ഒരു കപ്പ്
കടുക് ഒരു ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ചുവന്ന മുളക് രണ്ടെണ്ണം
കറിവേപ്പില രണ്ട് തണ്ട്
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കേണ്ട വിധം…
പഴുത്ത പപ്പായ കഴുകി വൃത്തിയാക്കി നുറുക്കുക.മഞ്ഞൾപൊടി,ഉപ്പ്,മുളകുപൊടി പിന്നെ ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.നാളികേരം, പച്ചമുളക് അവസാനം കടുക് ചേർത്ത് കുറച്ച് തൈരും ചേർത്ത് അരയ്ക്കുക.അത് വേവിച്ചുവെച്ച വേവിച്ചുവെച്ച പപ്പായിലേക്ക് ഇട്ട് നന്നായി മിക്സ് ആക്കുക.ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ബാക്കിയുള്ള തൈര് ഒഴിച്ച് വറുത്തെടുക.
തയ്യാറാക്കിയത്:
ശുഭ
Last Updated Oct 14, 2023, 5:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]