
തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവർ ഗിരീഷിനാണ് മർദനമേറ്റത്. കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആറംഗസംഘം ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു എന്നാണ് ബസുടമയുടെ പരാതി.
ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന് കാട്ടി കൈപ്പമംഗലം സ്വദേശികളായ കാറിൽ ഉണ്ടായിരുന്നവരും പരാതി നൽകിയിട്ടുണ്ട്. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.
Story Highlights: Four people arrested in driver beaten up Thrissur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]